കരളിന്റെ ആരോഗ്യം സംരക്ഷിക്കൂ; ഭക്ഷണത്തില്‍ എന്തൊക്കെ ഉള്‍പ്പെടുത്താം
കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. നോൺ ആൽക്കഹോളിക്, ആൽക്കഹോളിക് എന്നീ രണ്ടു തരത്തിലാണ് ഫാറ്റിലിവർ കണ്ടുവരുന്നത്. ഫലപ്രദമായ ആഹാരക്രമീകരണത്തിലൂടെ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ പ്രതിരോധിക്കാവുന്നതാണ്. നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗം കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ സിറോസിസ്, കരൾ പരാജയം എന്നിവയ്ക്കു സാധ്യതയുണ്ട്.
കരളിന്റെ ആരോഗ്യത്തിന് ഭക്ഷണത്തിൽ എന്തൊക്കെ ഉൾപ്പെടുത്തണമെന്നു നോക്കാം.
∙ പ്രത്യേക രീതിയിലുള്ളഎൻസൈമുകളെ കുറയ്ക്കുവാൻ കാപ്പി സഹായകമാണ്.
∙ ഇലക്കറികൾ കൊഴുപ്പ് കരളിൽ അടിഞ്ഞു കൂടുന്നതു തടയാൻ സഹായിക്കും. ചീരയിലും മറ്റ് ഇലക്കറികളിലുമുള്ള ചില സവിശേഷ ഘടകങ്ങൾ ഫാറ്റി ലിവർ രോഗത്തിനെതിരെ പോരാടാൻ സഹായിക്കും.
∙ ബീൻസും സോയാബീൻസും നോൺ ആൽക്കഹോളിക് ഫാറ്റി ലിവറിന്റെ അപകടസാധ്യത കുറയ്ക്കുന്നു. പയർ വർഗങ്ങൾ ദിവസേന കഴിക്കുന്നത് അമിതവണ്ണം ഉള്ളവരിൽ രക്തത്തിലെ ഗ്ലൂക്കോസും ട്രൈഗ്ലിസറൈഡുകളും കുറയ്ക്കും.
∙ കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ 3 ഫാറ്റി ആസിഡുകളുണ്ട്. ഇവ കരളിലെ കൊഴുപ്പു കുറയ്ക്കാൻ സഹായിക്കുന്നവയാണ്.
∙ കരൾവീക്കം കുറയ്ക്കുവാൻ സഹായിക്കുന്ന നട്സ് പ്രത്യേകിച്ച് വാൾനട്ട്കഴിക്കുന്ന രോഗികളിൽ ലിവർ ഫങ്ഷൻ പരിശോധനകൾ മെച്ചപ്പെടുന്നതായി കാണുന്നു.
∙ കരൾ തകരാറിന്റെ അടയാളങ്ങൾ കുറയ്ക്കുവാൻ മഞ്ഞൾ മികച്ചതാണ്.
∙ അപൂരിത കൊഴുപ്പിന്റെ അളവ് വർധിപ്പിക്കുന്നത് ഈ രോഗികൾക്കു നല്ലതാണ്. ഇതിനായി അവക്കാഡോ, ഒലിവ് ഓയിൽ, നട്ട്ബട്ടർ, കൊഴുപ്പുള്ള മത്സ്യം എന്നിവ കഴിക്കാവുന്നതാണ്.
∙ വെളുത്തുള്ളി ഫാറ്റിലിവർ രോഗികളിൽ ശരീരഭാരവും കൊഴുപ്പും കുറയ്ക്കാൻ സഹായിക്കുന്നു.
∙ വേ പ്രോട്ടീൻ കരളിൽ കൊഴുപ്പടിയുന്നതു കുറയ്ക്കും. കരൾ രോഗികൾക്ക് ദിവസവും പാൽ കുടിക്കാവുന്നതാണ്.